Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jana Nayagan

കാ​വേ​രി ത​ർ​ക്കം: ജ​ന​നാ​യ​ക​ന്‍റെ പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വെ​ച്ചു

ബം​ഗ​ളൂ​രു: കാ​വേ​രി ജ​ല​ത്ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ വി​ജ​യ് നാ​യ​ക​നാ​യെ​ത്തി​യ പു​തി​യ ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ പ്ര​ദ​ർ​ശ​നം കർണാടകയിൽ നി​ർ​ത്തി​വെ​ച്ചു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ നി​ര​വ​ധി തീ​യ​റ്റ​റു​ക​ൾ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യും വി​ജ​യ്‌​യു​ടെ പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ക​ന്ന​ഡ അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 23ന് ​റി​ലീ​സ് ചെ​യ്ത ജ​നനാ​യ​ക​ൻ ക​ർ​ണാ​ട​ക​യി​ലെ ഏ​ക​ദേ​ശം 125ഓ​ളം തീ​യ​റ്റ​റു​ക​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 75ല​ധി​കം സിം​ഗി​ൾ സ്ക്രീ​നു​ക​ളും ഏ​ക​ദേ​ശം 50 മ​ൾ​ട്ടി​പ്ല​ക്സ് സ്ക്രീ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

കാ​വേ​രി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് യാ​തൊ​രു​വി​ധ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ സ്വ​മേ​ധ​യാ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ചി​ല തീ​യ​റ്റ​റു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ പ​ര​സ്യ​ബോ​ർ​ഡു​ക​ളും വി​ജ​യ്‌​യു​ടെ ക​ട്ടൗ​ട്ടു​ക​ളും എ​ടു​ത്തു​മാ​റ്റി. ബം​ഗ​ളൂ​രു​വി​ലെ ഉ​ർ​വ​ശി തീ​യ​റ്റ​റി​ൽ പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വെ​ച്ചു.

ഇ​വി​ടെ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ജ​യ്‌​യു​ടെ ക​ർ​ണാ​ട​ക സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി.

National

ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഇ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സെ​ൻ​ട്ര​ൽ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ൻ (സി​ബി​എ​ഫ്‍​സി) ന​ൽ​കി​യ അ​പ്പീ​ൽ ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ കേ​സ് കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. സെ​ൻ​സ​ർ ബോ​ർ​ഡ് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത്തോ​ടെ ആ​ണ് ഈ ​മാ​സം ഒ​മ്പ​തി​ന് റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന ജ​ന​നാ​യ​ക​ൻ ചി​ത്രം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

ഇ​തോ​ടെ സി​നി​മ​യു​ടെ റി​ലീ​സ് മാ​റ്റു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ നി​ർ​മാ​താ​ക്ക​ൾ​ക്ക് പ്ര​തി​കൂ​ല​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ബെ​ഞ്ചി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത്. ജ​ന​നാ​യ​ക​ന്‍റെ നി​ര്‍​മ്മാ​താ​ക്ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ​യെ​ന്നാ​യി​രു​ന്നു ജ​സ്റ്റി​സു​മാ​രാ​യ ദി​പാ​ങ്ക​ർ ദ​ത്ത, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സീ​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. 20നു​ള്ളി​ല്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​ക്ക് സു​പ്രീം​കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ് സി​നി​മ​ക്ക് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 500 കോ​ടി​യോ​ളം മു​ത​ൽ​മു​ട​ക്കി നി​ർ​മി​ച്ച ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വ​ൻ ന​ഷ്ടം നേ​രി​ടു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ നി​ർ​മ്മാ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​ന്ന് കേ​സ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.

 

 

 

 

National

'ജ​ന​നാ​യ​ക​ൻ' പൊ​ങ്ക​ലി​നെ​ത്തി​ല്ല; റി​ലീ​സ് ഉ​ത്ത​ര​വ് താൽക്കാലിമായി സ്റ്റേ ​ചെ​യ്ത് ഡിവിഷൻ ബെഞ്ച്

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്‌​യു​ടെ സി​നി​മ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യ ജ​ന​നാ​യ​ക​ൻ പൊ​ങ്ക​ലി​ന് റീ​ലി​സി​നെ​ത്തി​ല്ല. ചി​ത്രം റീ​ലീ​സ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തു.

ചി​ത്ര​ത്തി​ന് യു/ ​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി സ്‌​റ്റേ ചെ​യ്ത​ത്. കേ​സ് 21-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഷ​യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

National

ജ​ന​നാ​യ​ക​ന് ഇ​ന്ന് നി​ർ​ണാ​യ​കം; ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത​തി​നെ​തി​രാ​യ കേ​സി​ല്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

രാ​വി​ലെ 10.30ന് ​ജ​സ്റ്റീ​സ് പി.​ടി. ആ​ശ​യാ​ണ്വി​ധി പ​റ​യു​ക. കേ​സി​ല്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ​യും സെ​ന്‍​സ​ര്‍ ബോ​ഡി​ന്‍റെ​യും വാ​ദം ബു​ധ​നാ​ഴ്ച പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​യ്ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സ്, മാ​റ്റി​വ​ച്ചി​രു​ന്നു. വി​ജ​യു​ടെ അ​വ​സാ​ന ചി​ത്രം എ​ന്ന നി​ല​യി​ല്‍ ഇ​ന്ന​ത്തെ വി​ധി ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണ്.

Movies

ആ​രാ​ധ​ക​രു​ടെ തി​ക്കും തി​ര​ക്കും; ന​ട​ൻ വി​ജ​യ് നി​ല​ത്തു​വീ​ണു

ചെ​ന്നൈ: ആ​രാ​ധ​ക​രു​ടെ തി​ക്കി​ലും തി​ര​ക്കി​നു​മി​ടെ നി​ല​ത്ത് വീ​ണ് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്.

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​രെ നി​യ​ന്ത്രി​ക്കാ​ൻ സു​ര​ക്ഷാ സേ​ന​യ്ക്ക് ക​ഴി​ഞ്ഞി​ല്ല.

സു​ര​ക്ഷാ സേ​ന ഒ​രു​ക്കി​യ വ​ല​യ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് ആ​രാ​ധ​ക​ർ വി​ജ​യ്ക്ക് അ​ടു​ത്തേ​ക്ക് എ​ത്തി. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ൻ പോ​കു​ക​യാ​യി​രു​ന്ന വി​ജ​യ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ള്ള​വ​ർ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ചാ​ണ് വി​ജ​യ്‌​യെ കാ​റി​ന​ക​ത്തേ​ക്ക് ക​യ​റ്റി​യ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ൽ യാ​ത്ര തി​രി​ക്കു​ക​യും ചെ​യ്തു. മ​ലേ​ഷ്യ​യി​ൽ​വെ​ച്ച് ന​ട​ന്ന ത​ന്‍റെ പു​തി​യ ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ പ​ങ്കെ​ടു​ത്ത് ചെ​ന്നൈ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​താ​യി​രു​ന്നു വി​ജ​യ്.

National

ആ​രാ​ധ​ക​രു​ടെ തി​ക്കും തി​ര​ക്കും; ന​ട​ൻ വി​ജ​യ് നി​ല​ത്തു​വീ​ണു

ചെ​ന്നൈ: ആ​രാ​ധ​ക​രു​ടെ തി​ക്കി​ലും തി​ര​ക്കി​നു​മി​ടെ നി​ല​ത്ത് വീ​ണ് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്.

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​രെ നി​യ​ന്ത്രി​ക്കാ​ൻ സു​ര​ക്ഷാ സേ​ന​യ്ക്ക് ക​ഴി​ഞ്ഞി​ല്ല.

സു​ര​ക്ഷാ സേ​ന ഒ​രു​ക്കി​യ വ​ല​യ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് ആ​രാ​ധ​ക​ർ വി​ജ​യ്ക്ക് അ​ടു​ത്തേ​ക്ക് എ​ത്തി. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ൻ പോ​കു​ക​യാ​യി​രു​ന്ന വി​ജ​യ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ള്ള​വ​ർ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ചാ​ണ് വി​ജ​യ്‌​യെ കാ​റി​ന​ക​ത്തേ​ക്ക് ക​യ​റ്റി​യ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ൽ യാ​ത്ര തി​രി​ക്കു​ക​യും ചെ​യ്തു. മ​ലേ​ഷ്യ​യി​ൽ​വെ​ച്ച് ന​ട​ന്ന ത​ന്‍റെ പു​തി​യ ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ പ​ങ്കെ​ടു​ത്ത് ചെ​ന്നൈ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​താ​യി​രു​ന്നു വി​ജ​യ്.

Latest News

Corehub Up